കണ്ണൂർ: മൻസൂർ കൊലക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി സുഹൈൽ കീഴടങ്ങി. ഇയാൾ സിപിഎം പ്രവർത്തകനാണ്. തലശ്ശേരി കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ഡി വൈ എഫ് ഐ പ്രവർത്തകനായ സുഹൈൽ കേസിലെ അഞ്ചാം പ്രതിയാണ്. ഇയാൾ ഡി വൈ എഫ് ഐ മേഖലാ ട്രഷററാണ്.
കൊലപാതകത്തില്‍ പങ്കില്ലെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ടാണ് സുഹൈൽ കീഴടങ്ങിയത്. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നാണ് സുഹൈൽ പറയുന്നത്. മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നും സുഹൈൽ പറയുന്നു.
സുഹൈലിൻ്റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ് മൻസൂറിൻ്റെ കുടുംബത്തിൻ്റെ പരാതി. റിമാൻഡ് റിപ്പോർട്ടിലും ഇപ്രകാരമാണ് പറയുന്നത്. അതിനാൽ തന്നെ കേസിലെ നിർണ്ണായക പ്രതിയാണ് സുഹൈൽ. കേസിൽ ഇതുവരെ എട്ട് പേരാണ് പിടിയിലായിരിക്കുന്നത്.
Discussion about this post