കാസർകോട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ പിടിയിലായി. കർണ്ണാടകയിലെ കാർവാറിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.
കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്. മൂകാംബികയിലെ ലോഡ്ജിൽ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവിടെ നിന്നും കടന്നു കളഞ്ഞ ഇയാൾക്ക് വേണ്ടി കർണാടക പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ ശക്തമാക്കിയിരുന്നു.ഈ തിരച്ചിലിനിടെയാണ് സനുമോഹൻ പിടിയിലായിരിക്കുന്നത്.ഇയാളെ ഇന്ന് രാത്രിയോ നാളെയോ കേരളത്തിലെത്തിക്കുമെന്നാണ് വിവരം.
മാര്‍ച്ച് 20നാണ് സനു മോഹനെയെയും മകള്‍ വൈഗയെയും കാണാതായത്. മാര്‍ച്ച് 21ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈഗയെ കൊലപ്പെടുത്തിയതാണോയെന്ന സംശയവും ശക്തമാണ്. വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായി സൂചനയുണ്ടായിരുന്നു.
Discussion about this post