Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുന്നിൽ വാ പൊത്തിപ്പിടിച്ച് നിന്നവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുത‘; അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ

by Brave India Desk
Apr 18, 2021, 04:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുതയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ച് പൂരം നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ തയ്യാറായിട്ടും എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ഡിഎംഒ ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: തൃശൂർ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡിഎംഒ അടക്കമുള്ള ചിലർ കുപ്രചരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുതയാണ്.

സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ച് പൂരം നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ തയ്യാറായിട്ടും എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത് .
അതിനായി പരിഭ്രാന്തി പരത്താനുള്ള വീഡിയോ സന്ദേശങ്ങളടക്കം പ്രചരിപ്പിക്കുന്നുണ്ട്. ഇലക്ഷൻ സമയത്ത് ബഹുമാന്യയായ ഡിഎംഒ എന്തേ മിണ്ടാതിരുന്നൂ ? തൃശൂരിൽ പൂരത്തിന് മുമ്പ് തന്നെ കോവിഡ് വ്യാപനമുണ്ടായെങ്കിൽ ഇലക്ഷൻ കാലത്ത് ഉത്തരവാദിത്വം മറന്ന മാഡം തന്നെയല്ലേ ഉത്തരവാദി ?

യുക്തിസഹമായ നിയന്ത്രണങ്ങൾ നടപ്പാക്കിക്കോളൂ . എന്നാൽ പൂരം നടത്തിപ്പും ആചാരങ്ങളും അട്ടിമറിക്കാൻ വേണ്ടിയുള്ള അപ്രായോഗികമായ കടുംപിടുത്തം അരുത്. പൂരത്തിലെ പ്രധാന ഭാഗമായ ആനകളുടെ എഴുന്നള്ളിപ്പിന് വിഘാതമായേക്കാവുന്ന തരത്തിലുള്ള നിബന്ധനകൾ പിൻവലിക്കണം. ആനക്കാരിൽ സിംപ്റ്റമാറ്റിക് ആയവർക്ക് മാത്രമായി പരിശോധന നടത്താം. എന്നാൽ എല്ലാവരെയും പരിശോധിക്കും എന്ന കടുംപിടുത്തം വന്നതോടെ ആനകൾ മുടങ്ങുന്ന അവസ്ഥയുണ്ട്. ഇത് പൂരത്തിൻ്റെ നടത്തിപ്പിനെ ബാധിക്കും .

ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പൂരത്തിനെത്താം എന്ന ആദ്യ ജി.ഒ പ്രകാരം തന്നെ ജനങ്ങളെ പ്രവേശിപ്പിക്കണം. രണ്ടാം ഡോസിന് സമയമായിട്ടില്ലാത്തതിനാൽ ഭൂരിഭാഗം പേരെയും തടയുന്ന അവസ്ഥ ഉണ്ടാക്കരുത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എൻട്രി പോയൻറുകൾ വഴി കടത്തിവിടാനാണ് പോലീസ് തയ്യാറാവേണ്ടത്. ആയിരക്കണക്കിന് പേർ കോവിഡ് ടെസ്റ്റ് റിസൾട്ട് ജാഗ്രത സൈറ്റിൽ അപ് ലോഡ് ചെയ്യണം എന്നതൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുള്ള നിബന്ധനകളാണ്.
അങ്ങേയറ്റം ജാഗ്രതയോടെ , കോവിഡ് നിബന്ധനകൾ പാലിച്ച് പൂരം നടത്താൻ തയ്യാറായ പാറമേക്കാവ് , തിരുവമ്പാടി ദേവസ്വങ്ങളെയും ഘടകപൂരക്കമ്മിറ്റികളെയും അഭിനന്ദിക്കുന്നു.

തൃശൂർ പൂരത്തിന് മാത്രമായി അപ്രായോഗികമായ നിബന്ധനകൾ കൊണ്ടുവന്ന് പൂരത്തെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുന്നു .
തൃശൂർ പൂരം ടി.വിയിലെങ്കിലും ലോകം മുഴുവൻ കാണാനുള്ള സാധ്യതകളെ ഇല്ലാതാക്കരുത്. കോവിഡ് ടെസ്റ്റ് നടത്തി സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ പൂരം നടക്കണം.

https://www.facebook.com/Sandeepvarierbjp/posts/5383328038375585

 

Tags: BJPthrissur pooramSandeep G Varier
Share9TweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies