ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് 132 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. രോഹിത് 52 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 63 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍.
മികച്ച ബൗളിംഗ് പുറത്തെടുത്ത പഞ്ചാബ് മുംബൈയെ ചെറിയ സ്കോറില്‍ ഒതുക്കുകയായിരുന്നു. ക്വിന്റണ്‍ ഡിക്കോക്ക്(3), ഇഷാന് കിഷന്(6) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത്-സൂര്യകുമാര്‍ യാദവ് സഖ്യം 79 റണ്‍സ് ചേര്‍ന്ന ശേഷമാണ് പിരിഞ്ഞത്. സൂര്യകുമാര്‍ 27 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 33 റണ്‍സെടുത്തു.
സഹോദരന്മാരായ ഹാര്‍ദിക് പാണ്ഡ്യയും (1) ക്രുനാല്‍ പാണ്ഡ്യയും (3) വേഗം പുറത്തായി. പൊള്ളാര്‍ഡ് 12 പന്തില്‍ നിന്നും 16 റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും രണ്ടു വിക്കറ്റ് വീതം നേടി.
Discussion about this post