ഡല്‍ഹി: ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് പണം അനുവദിച്ചതാണ്. ഡല്‍ഹി സര്‍ക്കാര്‍ ഇതില്‍ വീഴ്ച വരുത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം ഡല്‍ഹി സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ് -ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേഷ് ഗുപത പറഞ്ഞു.
‘എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് ഫണ്ട് നല്‍കിയിരുന്നുവെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഈ അശ്രദ്ധയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?’ആദേഷ് ഗുപത ‘ട്വിറ്ററിലൂടെ ചോദിച്ചു.
ഡല്‍ഹിയിലെ ഓക്സിജന്‍ പ്രതിസന്ധിയുടെ പൂര്ണ് ഉത്തരവാദിത്തം കെജ്രിവാള് സര്‍ക്കാരിനാണെന്ന് ബിജെപി ഐടി മേധാവി അമിത് മാളവ്യയും ആരോപിച്ചു.
Discussion about this post