ഡൽഹി: കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന ഡൽഹിക്ക് ആശ്വാസമായി ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി. അഞ്ച് ടൺ ഓക്സിജനാണ് ഇന്ന് എത്തിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഗംഗാറാം ആശുപത്രിയിലെ ഐസിയുവിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 25 രോഗികൾ മരണമടഞ്ഞിരുന്നു. അതിന് ശേഷം ആശങ്കയൊഴിവായി ഓക്സിജൻ രോഗികൾക്ക് വിതരണം ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ 75 ശതമാനത്തിന് മുകളിലും ഡൽഹിയിലും മറ്റ് ഒൻപത് സംസ്ഥാനങ്ങളിലുമാണ്. പുതിയ കൊവിഡ് കേസുകളിൽ തുടർച്ചയായി വർദ്ധനവ് രേഖപ്പെടുത്തുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒന്നും ഡൽഹിയാണ്.
ഡൽഹിയിൽ കഴിഞ്ഞ ദിവസം 24,103 പുതിയ കൊവിഡ് കേസുകളും 357 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post