ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
കൊറോണ വൈറസ് നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. ആരും തളരരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധിയുടെ ഈ സാഹചര്യത്തിലും രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നുള്ളത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായതെല്ലാം ചെയ്തു നല്‍കുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് ഒന്നാം തരംഗത്തെ വിജയകരമായി രാജ്യം നേരിട്ടതാണ്. എന്നാൽ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കി. ആരും പ്രതീക്ഷ കൈവിടരുതെന്നും ഇതും നമുക്ക് മറികടക്കാനാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍, പല ഡോക്ടര്‍മാരും രോഗികള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കാന്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അഭിനന്ദനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍ പദ്ധതി ഭാവിയിലും തുടരും. ഈ സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയുടെ ഗുണഫലങ്ങൾ പരമാവധി ആളുകളില്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിനെതിരായ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post