ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായം. 80 മെട്രിക് ടണ്‍ ലിക്വഡ് ഓക്സിജനും നാല് ഐ എസ് ഒ ക്രയോജനിക് ടാങ്കുകളും ദമാം തുറമുഖത്തില്‍ നിന്ന് പുറപ്പെട്ടു. സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തിലാണ് കണ്ടെയ്നറുകള്‍ എത്തുക. അദാനി, എം എസ് ലിന്‍ഡേ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സൗദി സര്‍ക്കാര്‍ ഓക്സിജന്‍ നല്‍കുന്നത്.
എം എസ് ലിന്‍ഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ സിലിണ്ടറുകള്‍ കൂടി സൗദിയില്‍ നിന്നും ഉടന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു.
٨٠ طن متري. ليس ٨٠ مليون طن. شكرا https://t.co/LjhKPLxfeS
— India in Saudi Arabia (@IndianEmbRiyadh) April 25, 2021
Discussion about this post