ഭുവനേശ്വര്‍: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമാക്കി ഒഡീഷ സര്‍ക്കാര്‍. മെയ് ഒന്നിന് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് വിതരണം തുടങ്ങാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. സൗജന്യ വാക്സിന് വിതരണത്തിനായി 2000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി നവീണ്‍ പട്നായിക് പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് കോടി ജനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യാനാണ് ഒഡീഷ സര്‍ക്കാറിന്റെ പദ്ധതി. 18നും 45നും ഇടയില്‍ പ്രായമുള്ള 1.93 കോടി ജനങ്ങള്‍ സംസ്ഥാനത്തുണ്ട്.
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന് വിതരണം ചെയ്യുമെന്ന് ഒഡീഷക്ക് പുറമേ രാജസ്ഥാന്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഗോവ, കേരളം, ഛത്തിസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസം, സിക്കിം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post