ഡൽഹി: കൊവിഡ് രോഗവ്യാപനം ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആശ്വാസവുമായി ആയുർവേദം. കൊവിഡിനെ നേരിടാൻ ആയുര്‍വേദ ഔഷധം ആയുഷ് 64 ഫലപ്രദമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു. ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്ഐആര്‍) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പഠനറിപ്പോര്‍ട്ട് ആയുഷ് മന്ത്രാലയം പുറത്തുവിട്ടു. നിലവിലെ സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ പ്രത്യാശ നൽകുന്നതാണെന്ന് ആയുഷ് മന്ത്രാലയം വിശദമാക്കി.
കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരിലും ആയുഷ് 64 ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകള്‍ ചേര്‍ത്തുള്ള ഔഷധമാണ് ആയുഷ് 64. യുജിസി മുന്‍ വൈസ് ചെയര്മാന് ഡോ. ഭൂഷണ് പട്വര്‍ധന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
Discussion about this post