ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 24ന് അര്‍ധരാത്രി മുതല്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് മെയ് 14 വരെ നീട്ടി. ഈ മാസം 25ന് പ്രാബല്യത്തില്‍ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണു 10 ദിവസത്തേക്കുകൂടി നീട്ടിയത് .
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇനി മേയ് 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. സ്വദേശി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍,വ്യവസായികള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവുണ്ട് .
യു.എ.ഇയിലുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാന്‍ എന്നിവയാണ് നേരത്തെ വിലക്കേര്‍പ്പെടുത്തിയത് .
Discussion about this post