മുംബൈ : ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ രൺദീർ കപൂറിനെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ അന്ധേരിയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സായിലായിരുന്നു അദ്ദേഹം. 74 കാരനായ അദ്ദേഹത്തെ ബുധനാഴ്ച രാത്രിയാണ് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ഭാര്യ ബബിതയും പെൺമക്കളായ കരിഷ്മയും കരീന കപൂറും പരിശോധന നടത്തിയെങ്കിലും നെഗറ്റീവ്ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അഞ്ചു ജോലിക്കാർക്ക് പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നു.
Discussion about this post