കൊല്‍ക്കത്ത: ബംഗാളിലെ നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമതാ ബാനര്‍ജിക്ക് ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുടെ ലീഡിന് മുന്നിൽ കാലിടറുന്നു . വോട്ടെണ്ണല്‍ തുടങ്ങി രണ്ടരമണിക്കൂര്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന ഫലസൂചനകള്‍ മമത ബാനര്‍ജിക്ക് ഒട്ടും അനുകൂലമല്ല. ഇവിടെ ബിജെപിക്കുവേണ്ടി മത്സരരംഗത്ത് ഇറങ്ങിയ സുവേന്ദു അധികാരി മമതയേക്കാള്‍ ഏഴായിരം വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു ഡിസംബറിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ എത്തിയത്. ശക്തികേന്ദ്രമായ ഭവാനിപൂര്‍ ഉപേക്ഷിച്ചാണ് ഇത്തവണ നന്ദിഗ്രാമില്‍ 66-കാരിയായ മമത പോരാട്ടത്തിന് എത്തിയത്. മമതാ ബാനര്‍ജിയെ പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് പ്രചാരണത്തിനിടെ സുവേന്ദു അധികാരി പറഞ്ഞിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സംസ്ഥാനത്ത് 154 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 125 ഇടങ്ങളില്‍ ബിജെപിയും മുന്നിലെത്തിയിട്ടുണ്ട്. ഇടതുസഖ്യം വെറും നാല് മണ്ഡലങ്ങളില്‍ മാത്രം.
Discussion about this post