കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനിടയിലും ഇടത് മുന്നണിക്ക് തലവേദന സൃഷ്ടിച്ച് കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ. ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം സിപിഎമ്മുകാർ വോട്ട് മറിച്ചതാണെന്ന ആരോപണവുമായി ഒരു വിഭാഗം കേരള കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു.
സിപിഎം വോട്ടുകൾ വ്യാപകമായി മാണി സി കാപ്പന് ലഭിച്ചുവെന്നാണ് ആരോപണം. പ്രാദേശികമായി ജോസ് കെ മാണിയെ ഉൾക്കൊള്ളാൻ സിപിഎം പ്രവർത്തകർക്കായില്ല. അടുത്തിടെ നടന്ന ഭിന്നത പ്രതിഫലിച്ചോയെന്നാണ് സംശയം. ഏഴ് പഞ്ചായത്തുകളിൽ സ്വാധീനമുണ്ടായിട്ടും ഒരിടത്ത് മാത്രമാണ് ജോസ് കെ മാണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.
എന്നാൽ പാലായിൽ പാർട്ടി വോട്ടുകൾ മാത്രമല്ല കേരളാ കോൺഗ്രസ് വോട്ടുകളും കാപ്പന് ലഭിച്ചതായാണ് സിപിഎം പ്രത്യാരോപണം ഉന്നയിക്കുന്നത്.











