ഷോപിയാൻ: ഒളിഞ്ഞിരിക്കുന്ന ഭീകരരോട് കീഴടങ്ങാൻ അപേക്ഷിച്ച് പിടിയിലായ അൽ ബദർ ഭീകരൻ തൗസീഫ് അഹമ്മദ്. ഷോപിയാനിലെ കനിഗാം മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ശേഷിക്കുന്ന ഭീകരരോടാണ് പിടിയിലായ ഭീകരന്റെ അഭ്യർത്ഥന. ഭീകരർ ഒളിഞ്ഞിരിക്കുന്ന പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
മൂന്ന് ഭീകരരാണ് നിലവിൽ ഒളിഞ്ഞിരിക്കുന്നത് എന്നാണ് വിവരം. കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും കൂട്ടാക്കാത സൈനികർക്ക് നേരെ നിറയൊഴിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്.
അൽ ബദർ ഭീകരസംഘടനയിലെ പുതുതായി അംഗങ്ങളായ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരെ അനുനയിപ്പിക്കാൻ പൊലീസും സൈനികരും പരമാവധി ശ്രമിച്ചു. എന്നിട്ടും കൂട്ടാക്കാതെ ആക്രമണത്തിന് മുതിർന്നതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
കീഴടങ്ങാനുള്ള നിർദ്ദേശം നിരസിച്ച ഭീകരർ സംയുക്ത സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണത്തിന് മുതിർന്നതോടെയാണ് സൈന്യം ഇവർക്ക് നേരെ നിറയൊഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post