തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സുകുമാരൻ നായർക്കെതിരെ വീണ്ടും അധിക്ഷേപവുമായി സിപിഎം. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ സുകുമാരൻ നായർ കോൺഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആക്ഷേപിച്ചു.
സുകുമാരൻ നായർ സര്‍ക്കാറിനെതിരായ അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ പരസ്യപ്രസ്താവനകൾ നടത്തിയെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങൾക്കെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു.
എൻ എസ് എസിനെതിരായ സിപിഎം നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു.
Discussion about this post