റിയോ ഡി ജനീറൊ: ബ്രസീലിലെ റിയോ ഡീ ജനീറോയിൽ വെടിവെപ്പ്. 25 പേർ മരിച്ചതായി റിപ്പോർട്ട്.
ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വിൽപ്പന നടത്തുന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.മെട്രോ ട്രെയിനിലെ 2 യാത്രക്കാർക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post