കബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 50 ഭീകരർക്ക് പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യോമസേനയുടെ സഹായത്തോടെ ഗസ്നി, ലോഗർ, സബൂൾ, ഹെറാത്ത്, ഫറ, ഹെൽമണ്ട്, ബഗ്ലാൻ പ്രവിശ്യകളിലായിരുന്നു സൈന്യം ആക്രമണം നടത്തിയത്. ഓപ്പറേഷനിടെ ഭീകരർ സംഭരിച്ചു വെച്ചിരുന്ന വൻ ആയുധ ശേഖരവും സൈന്യം തകർത്തു.
സാധാരണ ജനങ്ങളെ അപായപ്പെടുത്തുന്നതിനായി ഭീകരർ സ്ഥാപിച്ചിരുന്ന 115 റൗണ്ട് കുഴിബോംബുകളും സുരക്ഷാ സേന കണ്ടെത്തി നിർവീര്യമാക്കിയതായി അഫ്ഗാൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.











