നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടങ്ങാനിരിക്കെ സംസ്ഥാനത്തെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കി. റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പ്രവര്‍ത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ പാടുള്ളു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ആശുപത്രികളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതി യാത്ര ചെയ്യാം. കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട സന്ദര്‍ഭങ്ങളില്‍ അഭിഭാഷകര്‍, ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് യാത്രാനുമതിയുണ്ട്. അവശ്യ ഭക്ഷ്യ-മെഡിക്കല്‍ വസ്തുക്കള്‍ പായ്ക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍, കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
Discussion about this post