ഡല്‍ഹി: മാധ്യമങ്ങളെ വിലക്കണമെന്ന കമ്മീഷന്‍ നിലപാടില്‍ വിയോജിപ്പ് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാള്‍ രാജി സന്നദ്ധത അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടുകളില്‍ കമ്മീഷണര്‍മാരില്‍ ഒരാള്‍ നേരത്തെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതാണ് രാജി സന്നദ്ധത അറിയിക്കുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
മദ്രാസ് ഹൈക്കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്ന കമ്മീഷന്‍റെ ആവശ്യം കമ്മീഷണര്‍മാരില്‍ ഒരാള്‍ക്ക് സ്വീകാര്യമായിരുന്നില്ല. കമ്മീഷനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന പരാമര്‍ശത്തിനെതിരെ സുപ്രീംകോടതിയില്‍ സമീപിച്ചപ്പോഴും വിയോജിപ്പ് ഉണ്ടായി. തന്‍റെ വിയോജിപ്പ് പ്രത്യേക സത്യവാങ്മൂലമായി നല്‍കണമെന്ന് ആവശ്യപ്പെട്ടങ്കിലും പരിഗണിക്കപ്പെട്ടില്ല. മദ്രാസ് ഹൈക്കോടതി താല്‍പ്പര്യപ്പെടുന്നെങ്കില്‍ ശിക്ഷ ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്നാണ് സമർപ്പിക്കാൻ
ഴിയാതെ പോയ സത്യവാങ് മൂലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്.
സുനില്‍ അറോറ വിരമിച്ചതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവില്‍ രണ്ട് പേര്‍ മാത്രമാണ് ഉള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയും തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറും. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുപ്രീംകോടതി പാനലിലെ അഭിഭാഷകന്‍ രാജിവച്ചത് നിലവിലെ വിവാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ്. പാനല്‍ അംഗമായ മോഹിത് ഡി റാം ആണ് രാജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ തന്‍റെ നിലപാടുമായി യോജിച്ച് പോകുന്നതല്ലെന്ന് മോഹിത് രാജിക്കത്തില്‍ വ്യക്തമാക്കി.
Discussion about this post