ബെയ്ജിങ്: ചൈനീസ് കോവിഡ് വാക്‌സീന്‍ സൈനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സാണ് വാക്സീന്‍ വികസിപ്പിച്ചത്. ഡബ്ല്യുഎച്ച്‌ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സീനാണ് സൈനോഫാം; ഡബ്യുഎച്ച്‌ഒയുടെ അംഗീകാരം കിട്ടുന്ന ആറാമത്തെ വാക്സീനും
നേരത്തെ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍, ആസ്ട്ര സെനിക്ക തുടങ്ങിയ വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യുട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിനും പ്രത്യേകമായി അനുമതി നല്‍കിയിരുന്നു.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം. എന്നാല്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങള്‍ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന് മുൻപ് തന്നെ നിരവധി രാജ്യങ്ങള്‍ സിനോഫോം വാക്സിന് ഉപയോഗിക്കുന്നുണ്ട്.
അതേസമയം, വാക്സിനുകളുടെ പേറ്റന്‍റ് ഒഴിവാക്കണമെന്ന ആവശ്യം ആഗോളതലത്തില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്.
Discussion about this post