ആലുവ: കൊവിഡ് ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയെന്ന പരാതിയില്‍ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അന്‍വര്‍ ആശുപത്രിയ്ക്കെതിരെ പത്തോളം പരാതികളാണ് ഇതുവരെ പൊലീസിന് കിട്ടിയിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
രണ്ട് എഡിഎംഒമാരെയാണ് ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടറുടെ നിര്‍ദേശം.
Discussion about this post