ഇടുക്കി : ഇസ്രയേലിൽ ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് അനുശോചനം അറിയിച്ചു കൊണ്ട് പാല എം.എൽ.എ മാണി സി കാപ്പൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ മതതീവ്രവാദികളുടെ ഭീഷണി. പലസ്തീൻ തീവ്രവാദികളുടെ മിസൈൽ ആക്രമണം എന്നെഴുതിയതിനായിരുന്നു ശക്തമായ വിദ്വേഷ കമന്റുകൾ. ഹമാസ് ഭീകരർ തീവ്രവാദികളല്ലെന്നും അത് മനസ്സിലാക്കാത്ത താങ്കൾ ഒരു കോപ്പനാണെന്നുമാണ് കമന്റുകൾ.
പലസ്തീനിൽ ഭീകരർ ഉൾപ്പെടെ ഇരുപതുപേർ കൊല്ലപ്പെട്ടപ്പോൾ തനിക്ക് നാവില്ലാതിരുന്നോ എന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഒരു ഇന്ത്യക്കാരിയും മലയാളിയും കൊല്ലപ്പെട്ടതു കൊണ്ടാണ് കാപ്പൻ പോസ്റ്റിട്ടതെന്നും അതിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് യഥാർത്ഥ മത തീവ്രവാദികളാണെന്നും മറുപടി കമന്റുകളും വരുന്നുണ്ട്. ഭീഷണികൾ ഉയർന്നതിനെ തുടർന്ന് മാണി സി കാപ്പൻ പോസ്റ്റ് എഡിറ്റ് ചെയ്ത് തടി രക്ഷപ്പെടുത്തി.
ഇസ്രയേലിനെതിരെ പലസ്തീനിലെ ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സമീപ ദിവസങ്ങളിൽ രൂക്ഷമായ റോക്കറ്റ് ആക്രമണമായിരുന്നു ഹമാസ് ഭീകരർ നടത്തിയത്. ഇതിനെതിരെ ശക്തമായ വ്യോമാക്രമണം ഇസ്രയേൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഗാസയിൽ ഭീകരരുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടത്.
https://www.facebook.com/ManiCKappen/posts/2567332553390415












