തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടന്ന ധ്യാനയോഗത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകന്‍ അമ്പൂരി കാന്താരിവിള ബിനോഭവന്‍ ബിനോകുമാര്‍(39), സി.എസ്.ഐ. ആനാക്കോട് ഡിസ്ട്രിക്‌ട് വെസ്റ്റ് മൗണ്ട് ചര്‍ച്ചിലെ സഭാ ശുശ്രൂഷകന്‍ ഇവാ: വൈ. ദേവപ്രസാദ്(59) എന്നിവരാണു മരിച്ചത്. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി.
മൂന്നാറിൽ വെച്ച് ഒരു മാസം മുമ്പായിരുന്നു സി എസ് ഐ സഭയുടെ വിവാദ ധ്യാനയോഗം നടന്നത്. ഇതില്‍ പങ്കെടുത്ത നാനൂറോളം പേർക്ക് കൊവിഡ് ബാധിച്ചുവെന്നാണ് കണക്ക്.
കോവിഡ് മാനദണ്ഡം പാലിക്കാതെയാണ് യോഗം നടന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.
Discussion about this post