ഡൽഹി: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി മധ്യപ്രദേശ് സർക്കാർ. കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുട്ടികൾക്ക് പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകും. ഇവർക്ക് സൗജന്യ റേഷനും സൗജന്യ വിദ്യാഭ്യാസവും നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
കൊവിഡ് ബാധ മരണം വിതച്ച കുടുംബങ്ങളിലെ അംഗങ്ങൾക്ക് സർക്കാർ ഈടിൽ വായ്പകൾ ലഭ്യമാക്കും. ഇവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും കേരളം, മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉയരുന്ന രോഗബാധ നിരക്ക് ആശങ്കയുളവാക്കുന്നതാണ്.
Discussion about this post