തിരുവനന്തപുരം: കൊവിഡ് സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായി വിശ്വ ഹിന്ദു പരിഷത്ത്. പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനമാരംഭിച്ചു.
ആംബുലന്‍സ് സൗകര്യവും ഓണ്‍ലൈന്‍ വാക്സിനേഷന് ബുക്കിങ്ങിനുള്ള സൗകര്യവും ഹെൽപ്പ് ഡെസ്കുകളിൽ ലഭ്യമാണ്. നങ്ങള്‍ക്ക് കൊവിഡ് സംബന്ധമായ സംശങ്ങള്‍ ദൂരീകരിക്കാനായി ഡോക്ടറോട് ചോദിക്കാം എന്ന ഓണ്‍ലൈന്‍ പരിപാടി ആശുപത്രികളുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട്. വാക്സിനേഷന് മുന്നോടിയായി വി എച്ച് പി പ്രവർത്തകർ സംസ്ഥാന വ്യാപകമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
ബജ്രംഗ് ദൾ, ദുർഗ്ഗാവാഹിനി തുടങ്ങിയ യുവജന വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തനങ്ങൾ. മെയ് 4ന് രാവിലെ എട്ട് മുതല്‍ ക്ഷേത്രങ്ങളില്‍ മൃത്യുഞ്ജയഹോമം നടത്തുമെന്ന് വിഎച്ച്പി സംസ്ഥാന മന്ദിര്‍ പ്രമുഖ് ആര്. നാരായണപിള്ള അറിയിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് വിഎച്ച്പിയുടെ കാര്യാലയങ്ങളുമായോ സേവാ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.
Discussion about this post