ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരം. ചെന്നൈയിൽ നാല് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് നാല് മണിക്കൂറിലധികം ചികിത്സ കാത്തിരുന്നാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.
ഇവിടെ ആംബുലൻസിൽ അത്യാസന നിലയിൽ 24 പേർ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കകളുള്ള ആശുപത്രിയിൽ എല്ലായിടങ്ങളിലും രോഗികൾ നിറഞ്ഞു കവിയുന്ന സ്ഥിതിയാണുള്ളത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും കേരളം, മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉയരുന്ന രോഗബാധ നിരക്ക് ആശങ്കയുളവാക്കുന്നതാണ്.
Discussion about this post