പലസ്തീൻ തീവ്രവാദി ആക്രമണത്തിൽ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങൾ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഭൂഗർഭ ബങ്കറുകളിൽ കഴിയുമ്പോഴും തീവ്രവാദികൾക്ക് വേണ്ടി ഇവിടെ ജയ് വിളികളാണ്.
ഇസ്രയേലിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് ‘ടെൽ അവീവിൽ ഷെൽ ആക്രമണം തുടരുന്നു, പ്രാർത്ഥിക്കണം’ എന്ന ഒരു പോസ്റ്റ് ഇട്ടതിന് താഴെ ഈ പുരോഗമന നവോത്ഥാന സംസ്ഥാനത്തെ സമാധാനക്കാർ വന്ന് സ്മൈലികൾ ഇട്ട് ആഹ്ളാദപ്രകടനം നടത്തുന്നു. അതിൽ ഒരു ആഹ്ളാദ കമന്റ് ഇട്ടിരിക്കുന്നത് ഒരു ‘മതേതര’ മാധ്യമ പ്രവർത്തകയാണ് !
സത്യത്തിൽ ഇതിലൊന്നും അത്ഭുതം ഒന്നുമില്ല. നാളെ ഇന്ത്യ ഒരാക്രമണം നേരിടുമ്പോഴും സംഭവിക്കുക ഇതൊക്കെ തന്നെയാണ്.
ഇന്ത്യയാണ് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിച്ച ആദ്യ നോൺ അറബ് രാഷ്ട്രം (1974). പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (1988). ഗാസയിൽ ഇന്ത്യ 1996 ൽ ഒരു റെപ്രെസെന്ററ്റീവ് ഓഫീസും തുടങ്ങി.
പലസ്തീനിലെ ഒരു NGO ക്ക് ഒബ്സർവർ പദവി ഐക്യരാഷ്ട്ര സമിതിയിൽ നൽകുന്നത് ഒഴിച്ചാൽ ഇക്കാലമത്രയും ഇന്ത്യ എന്നും നിലയുറപ്പിച്ചത് പലസ്തീനൊപ്പം ആയിരുന്നു. രസകരമായ കാര്യം മത തീവ്രവാദികളുടെ നിരന്തര ആക്രമണം നേരിടുന്ന ഇന്ത്യ പലസ്തീനിലെ ഹമാസ് എന്ന ഭീകര സംഘടനക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് വിട്ടുനിന്നു എന്നതാണ്.
ഇതേ പലസ്തീൻ തീവ്രവാദി സംഘടനയാണ് കാശ്മീരി തീവ്രവാദികൾക്കും പിന്തുണ നൽകുന്നത് എന്നത് പരസ്യമായിട്ടു കൂടി ഇന്ത്യ പലസ്തീന് അനുകൂലമായി നിന്നതിൽ അന്താരാഷ്ട്ര നിരീക്ഷകരും, വിദേശ മാധ്യമങ്ങളും അത്ഭുതപ്പെട്ടു.
അത് കൂടാതെ പലസ്തീന് ഇന്ത്യ നൽകുന്ന സാമ്പത്തീക സഹായങ്ങൾക്ക് കയ്യും കണക്കും ഇല്ല. ആശുപത്രി നിർമാണം, സ്കൂൾ, കോളേജ് നിർമാണം, അടിസ്ഥാന സൗകര്യ വികസന സഹായം എന്നിങ്ങനെ നിരവധി സഹായങ്ങൾ ഇന്ത്യ നൽകിവരുന്നു. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി 2015 ൽ പലസ്തീൻ സന്ദർശിച്ചപ്പോൾ ഇന്ത്യ പാലസ്‌തീന് സഹായമായി വാദ്ഗാനം ചെയ്തത ചില പദ്ധതികൾ ഇവയൊക്കെയാണ്:- Techno Park in Ramallah ($12 million), Palestine Institute of Diplomacy ($4.5 million), and India-Palestine Centre of Excellence in ICT in Gaza ($1 million).
ഇനി തിരിച്ച് പലസ്തീൻ ഇന്ത്യക്ക് എന്ത് നൽകി എന്ന് നോക്കാം. പാകിസ്താനിലെ പലസ്തീൻ അംബാസിഡർ ഹഫീസ് സായിദ് എന്ന ഇന്ത്യ അന്വേഷിക്കുന്ന ഏറ്റവും വലിയ ഭീകരൻ റാവല്പിണ്ടിയിൽ നടത്തിയ റാലിയിൽ പങ്കെടുത്തു. അത് കാശ്മീരി തീവ്രവാദികൾക്ക് നൽകിയ ഊർജ്ജം ചെറുതല്ല. കശ്മീരുമായി ബന്ധപ്പെട്ട എല്ലാ പ്രമേയങ്ങളിലും പലസ്തീൻ പാകിസ്താന്റെ പക്ഷത്ത് ആയിരുന്നു. ഇന്ത്യ പ്രതിസന്ധിയിലായപ്പോഴെല്ലാം അവർ ഇന്ത്യക്കെതിരെ ആണ് നിലകൊണ്ടിട്ടുള്ളത്. ചുരുക്കം പറഞ്ഞാൽ നമ്മൾ ഇന്ത്യക്കാരുടെ നികുതിപ്പണം പലസ്തീന് കൊടുക്കുകയും ചെയ്യുന്നു, അവർ അപ്പുറത്ത് പാകിസ്താനൊപ്പം കൂടി നമുക്ക് പണിയും തരുന്നു.
അതേസമയം 1950 ൽ ഇന്ത്യ ഇസ്രയേൽ രാഷ്ട്രത്തെ അംഗീകരിച്ചു എങ്കിലും പൂർണമായ ഡിപ്ലോമാറ്റിക് ബന്ധം തുടങ്ങിയത് 1992 ൽ മാത്രമാണ്. പക്ഷെ 1962 ലെ ചൈന യുദ്ധത്തിൽ അടക്കം ഇന്ത്യയെ ഇസ്രയേൽ സഹായിച്ചു. Jerusalem archival record ൽ നെഹ്‌റു ആയുധങ്ങൾക്ക് വേണ്ടി അന്നത്തെ ഇസ്രായേൽ പ്രൈം മിനിസ്റ്റർ Ben Gurion മായി നടത്തിയ കത്തിടപാടുകളുടെ രേഖയുണ്ട്. ഇന്ത്യയെ സഹായിക്കാൻ അറബ് രാഷ്ട്രങ്ങൾ അടക്കം ആരും ഇല്ലാതിരുന്നിട്ടും ‘ധൈര്യവാനായ’ നെഹ്‌റു Ben Gurion നോട് പറഞ്ഞു ‘ ഞങ്ങൾക്ക് ആയുധങ്ങൾ വേണം, പക്ഷെ അത് അയക്കുന്ന കപ്പലിൽ ഇസ്രയേൽ ദേശീയ പതാക ഉണ്ടാകരുത്’ എന്ന്. അതായത് ഇസ്രയേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിയാൽ അറബ് രാജ്യങ്ങൾ പിണങ്ങും എന്നായിരുന്നു നെഹ്രുവിന്റെ പേടി. ഇപ്പോൾ അത് വോട്ട് പോകുമോ എന്ന പേടിയായി മാറി എന്നത് മാത്രമേ ഉള്ളൂ.
സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അന്നുവരെ രഹസ്യമായി തുടർന്ന ഇസ്രയേൽ ബന്ധം ഇന്ത്യ പരസ്യമാക്കുകയും 1992 ൽ പൂർണതോതിൽ ഡിപ്ലോമാറ്റിക് ബന്ധം തുടങ്ങുകയും ചെയ്‌തു. കാർഗിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന ഏക രാജ്യം ഇസ്രയേൽ ആയിരുന്നു. ഇസ്രയേൽ ഇന്ത്യക്ക് നൽകിയ ലേസർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പാകിസ്താനെ ഇന്ത്യ തകർത്തത്.
2015 ൽ ഇസ്രയേൽ സന്ദർശന വേളയിൽ പ്രണബ് മുഖർജി അതിനെക്കുറിച്ച് പറഞ്ഞത് ‘Israel’s aid was god-sent’ എന്നായിരുന്നു.
ബിജെപി ഭരണകാലത്ത് ഇസ്രയേലുമായി പരസ്യമായ ബന്ധം ആയിരുന്നു എങ്കിൽ കോൺഗ്രസ് ഭരണകാലത്ത് കൂടുതലും രഹസ്യ ഇടപാടുകൾ ആയിരുന്നു. ഇന്ത്യ പാകിസ്താനിലെ ബാലക്കോട്ടിൽ നടത്തിയ എയർ സ്ട്രൈക്ക് കൃത്യമായതിന് സഹായിച്ചത് ഇസ്രയേൽ മിസൈലുകൾ ഉപയോഗിച്ചതായിരുന്നു.
ആയുധ രംഗത്തെ ഇടപാടുകൾ മാത്രമല്ല ഇന്ത്യയും ഇസ്രയേലുമായി ഉള്ളത്. സയൻസ് ആൻഡ് ടെക്നോളജി, ഡ്രിപ് ഇറിഗേഷൻ, സൈബർ സെക്യൂരിറ്റി, IT ഇൻഫ്രാ, കൃഷി, വാക്‌സിനേഷൻ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും ഇസ്രയേലും പരസ്പ്പരം സഹകരിച്ചു പ്രവർത്തിക്കുന്നു.
ഇസ്രയേലിനെതിരെയുള്ള ഐക്യരാഷ്ട്ര സഭ പ്രമേയങ്ങളിൽ ഇന്ത്യ പലസ്തീന് അനുകൂലമായി നിലപാട് എടുത്തിട്ട് പോലും ഇന്ത്യയുമായുള്ള ബന്ധത്തെ കൂടുതൽ ഊഷമളത്തോടെ കൊണ്ടുപോകാൻ ആണ് ഇസ്രായേൽ ശ്രമിച്ചിട്ടുള്ളത്. അതിന് ചരിത്രപരമായ കാരണങ്ങൾ കൂടെയുണ്ട്. India and Israel are all-weather friends എന്ന് തന്നെ പറയാം.
ഇന്ത്യ പ്രതിസന്ധിയിൽ ആയപ്പോഴെല്ലാം ഇന്ത്യക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകിയ രാഷ്ട്രമാണ് ഇസ്രയേൽ. അവർ നൽകുന്ന ഇന്റലിജൻസ് വിവരങ്ങൾ കൊണ്ട് തീവ്രവാദി അക്രമണത്തെ തടയാൻ ഇന്ത്യക്ക് എളുപ്പം സാധിക്കുന്നു.
മതതീവ്രവാദത്തിനെതിരെ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യക്ക് ഒരിക്കലും സാധാരണ പൗരന്മാർക്ക് നേരെ ആക്രമണം നടത്തുന്ന പലസ്തീൻ തീവ്രവാദികൾക്ക് പിന്തുണ നല്കാൻ കഴിയില്ല. ഇസ്രയേൽ, പലസ്തീൻ തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തുന്ന തിരിച്ചടിക്ക് മുന്നേ അവിടെയുള്ള സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകുക മാത്രമല്ല സമയവും നൽകും. അതിന് ശേഷം മാത്രമേ അവർ അക്രമിക്കൂ. പലസ്തീൻ തീവ്രവാദികളോ ഇസ്രായേൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നു. പലസ്തീൻ തീവ്രവാദികൾ 1500 ൽ അധികം റോക്കറ്റ് ആക്രമണം ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് നടത്തിയിട്ടും വെറും 7 പേർ മാത്രമാണ് ഇസ്രായേൽ ഭാഗത്ത് കൊല്ലപ്പെട്ടത് എന്നത് അവരുടെ പ്രതിരോധത്തിന്റെ ശക്തി എടുത്തു കാണിക്കുന്നു. വേറെ ഏതെങ്കിലും രാജ്യം ആയിരുന്നു എങ്കിൽ തകർന്നു തരിപ്പണം ആയിപ്പോയേനെ.
ഇസ്രേയൽ ആയുധം താഴെവെച്ചാൽ ഇസ്രായേൽ പിന്നെ ഭൂമുഖത്ത് ഉണ്ടാകില്ല. ആ ജനതയെ മുഴുവൻ ഈ തീവ്രവാദികൾ കൊന്നുകളയും. ഇന്ത്യ സമാധാനം പ്രസംഗിച്ചിരുന്നപ്പോൾ ആണ് കാശ്മീരി പണ്ഡിറ്റുകളെ കാശ്മീരി തീവ്രവാദികൾ വംശഹത്യ നടത്തിയത് എന്നോർക്കണം. ഈ മതഭ്രാന്തന്മാർക്ക് അറിയാവുന്ന ഭാഷയിൽ തന്നെ അവരോട് സംസാരിക്കണം.
ചത്ത് കഴിഞ്ഞ് മുകളിൽ ചെന്നാൽ 72 ഹൂറിമാരെയും മദ്യപ്പുഴയും കിട്ടുമെന്നുമൊക്കെ കുഞ്ഞുനാൾ മുതലേ തലക്കകത്ത് കുത്തിക്കയറ്റുന്നത് കൊണ്ട് കൊല്ലുന്നതും ചാകുന്നതും അവർക്ക് ഒരു പ്രശ്നമേ അല്ലെ. ആരെയെങ്കിലും കൊല്ലണം എന്ന് മാത്രമേ ഉള്ളൂ. പലസ്തീൻ തീവ്രവാദികൾ മൂന്നും നാലും വയസുള്ള കുഞ്ഞുങ്ങളെയൊക്കെ കൊണ്ട് ആയുധപരിശീലനം നടത്തുന്ന വിഡിയോകൾ കണ്ടിട്ടില്ലേ? മതം തിന്ന് ജീവിക്കുന്ന ഈ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ മാനവികത ഉയർത്തിപ്പിടിക്കുമോ അതോ മറ്റുള്ളവരെ കൊല്ലാൻ പോകുമോ?
നമ്മൾ കാശ്മീർ വിട്ടുകൊടുത്താൽ ഉടൻ പറയും ഞങ്ങൾക്ക് ഭൂരിപക്ഷം ഉള്ള മറ്റൊരു സ്ഥലം സ്വന്തന്ത്രമായി വേണമെന്ന്. അതിന്റെ പേരിൽ ആകും പിന്നെ പൊട്ടിത്തെറി. തമിഴ്‌നാട്ടിൽ കണ്ടില്ലേ ഞങ്ങൾക്ക് ഭൂരിപക്ഷം ഉള്ള സ്ഥലത്ത് വേറെ വിശ്വാസങ്ങൾ ഒന്നും പാടില്ലെന്ന് പ്രഖ്യാപിക്കുവാണ്.
മതഭ്രാന്തന്മാർ പലസ്തീൻ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് മനസിലാക്കാം. പലസ്തീൻ തീവ്രവാദികൾക്ക് വേണ്ടി ഇവിടുത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക ചെന്നായ്ക്കളും മാധ്യമങ്ങളും ഓരിയിടുന്നത് സംഘടിത വോട്ട് ബാങ്ക് ഭയന്നും, വളഞ്ഞിട്ട ആക്രമണം ഓർത്തുമാണ്. സംഘടിത ശക്തി ഉണ്ട് എന്നതിന്റെ പേരിൽ എന്തും ചെയ്യിച്ചുകളയാം എന്ന ചിന്തഗതിയാണ് ന്യൂനപക്ഷങ്ങൾക്ക് എന്ന് തുറന്നടിച്ചത് മുൻ മുഖ്യമന്ത്രി എ കെ ആന്റണി ആണ്. ആ തുറന്നു പറച്ചിലിന്റെ പേരിൽ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ പോയി എന്നത് എടുത്തുപറയേണ്ടതുണ്ട്.
ഓരോ നിമിഷവും രാജ്യം പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് തീവ്രവാദികളിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഈയിടെ പിടികൂടിയിരുന്നു. ഐക്യരാഷ്ട്രസഭ ഈയിടെ നൽകിയ മുന്നറിയിപ്പ് പ്രകാരം ”significant numbers” of Islamic State (IS) terrorists കേരളത്തിൽ ഉണ്ട് എന്നതാണ്. പലസ്തീൻ തീവ്രവാദികൾക്ക് വേണ്ടി ഇവിടെ ഉയരുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നില്ല. കാശ്മീരിൽ തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ വീരമൃത്യവരിക്കുന്ന സൈനികർക്ക് അനുശോചനം പോലും അർപ്പിക്കാൻ ഭയക്കേണ്ടിവരുന്ന കാലമാണ് വരാൻ പോകുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ ചിരിച്ചു തള്ളേണ്ട. അത്രയ്ക്ക് മതഭ്രാന്താണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്.
ദാരിദ്ര്യമാണ് തീവ്രവാദത്തിന്റെ അടിസ്ഥാന കാരണം എന്ന വെള്ളപൂശലൊക്കെ പണ്ടേ ചീറ്റിപ്പോയ ഒന്നാണ്. വിദ്യാഭ്യാസം കൂടിപ്പോയ ആളുകളാണ് ഇവിടെനിന്ന് ഇസ്ലാമിക് സ്റ്റേറ്റിൽ പോയത്. വിദ്യാഭ്യാസം ഉണ്ടെന്ന് കരുതുന്ന ആളുകളാണ് മനുഷ്യരെ മതത്തിന്റെ പേരിൽ നിർദയം കൊന്നൊടുക്കുന്ന തീവ്രവാദികൾക്ക് പിന്തുണയുമായി നിലകൊള്ളുന്നത്. എല്ലാ മേഖലകളിലും അവരുടെ സമ്പൂർണ ആധിപത്യമാണ്. അവർ എഴുതിത്തരുന്നത് മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായി ഇടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
മതം, മതഭ്രാന്ത് തന്നെയാണ് പലസ്തീനിലെ തീവ്രവാദികളെ പിന്തുണയ്ക്കുന്നവരുടെ ചേതോവികാരം. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട 68 പിഞ്ചുകുഞ്ഞുങ്ങളെ അവർ കാണില്ല. കാരണം അത് പെണ്കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകിയതിന് മത തീവ്രവാദികൾ നൽകിയ ശിക്ഷയാണ്. യെമനിൽ സൗദി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് കുഞ്ഞുങ്ങളുടെ വിലാപം ഇവർ കേൾക്കില്ല, കാരണം അത് സൗദി ആണ് ചെയ്തത്. ഇനിയിപ്പോൾ ഇസ്രായേൽ ജനതയുടെ മതം മറ്റൊന്നും, പലസ്തീൻ ജനതയുടേത് നേരെ തിരിച്ചും ആയിരുന്നു എങ്കിൽ ഇവർ ആർക്കപ്പം നിൽക്കുമായിരുന്നു എന്ന് പ്രത്യേകം പറയണോ?
മതം തിന്ന് ജീവിക്കുന്നവരെ വിട്ടേക്കുക, അവർക്ക് രാജ്യം നശിച്ചാലും വേണ്ടില്ല മതമാണ് വലുത്. അവർ നാളെ ഇന്ത്യക്ക് നേരെയും തിരിയാം. ഓരോ ഇന്ത്യക്കാരും ഓർക്കേണ്ടത് നമുക്ക് എന്നും പിന്തുണയുമായി നിന്നിട്ടുള്ളത് ഇസ്രായേൽ തന്നെയാണ് എന്നതാണ്. ഇനി നാളെയും അങ്ങനെ ആയിരിക്കും.
ഇസ്രയേൽ ഒരു ജനാധിപത്യ രാഷ്ട്രമാണ്. ഇന്ത്യക്കും ഇസ്രയേലിനും ഒത്തിരി സമാനതകൾ ഉണ്ട്. രണ്ടും ശത്രുക്കളാൽ വലയം ചെയ്തിരിക്കുന്ന രാഷ്ട്രങ്ങൾ ആണ്. പക്ഷെ കരുത്തർ ആയത്കൊണ്ട് ശത്രുക്കൾക്ക് ഭയം ഉണ്ട്. അതേപോലെ വ്യത്യാസവും ഉണ്ട് ഇസ്രായേലിന് ശത്രുക്കൾ രാജ്യത്തിന് പുറത്ത് ആണെങ്കിൽ ഇന്ത്യക്ക് ശത്രുക്കൾ രാജ്യത്തിന് പുറത്തേതിനേക്കാൾ അകത്താണ് എന്നതാണ്. അപ്പോൾ കൂടുതൽ ജാഗ്രത കാണിക്കേണ്ടത് നമ്മൾ ഇന്ത്യക്കാരാണ്. അതിന്റെ സൂചനകളാണ് കാലം മുൻകൂട്ടി തരുന്നത് എന്ന് നമ്മൾ മനസിലാക്കിയില്ലെങ്കിൽ കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയായിരിക്കും നമ്മളെയും കാത്തിരിക്കുക.
#IndiaStandsWithIsrael
ജിതിൻ കെ ജേക്കബ്
https://www.facebook.com/jithinjacob.jacob/posts/3875116202558156
Discussion about this post