തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. ഇരു ജില്ലകളിലും ഇന്ന് നടത്താനിരുന്ന കോവിഡ് വാക്സിനേഷന് മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 14-ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്.
അതേസമയം കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തുറന്നിട്ട് അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയോടെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
ഈ ന്യൂനമർദ്ദം ഇന്ന് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post