ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ വെളുപ്പിന് ഡൽഹിയിലെത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
”ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ വെളുപ്പിന് ഡൽഹിയിലെത്തും. പ്രിയ സഹോദരിയുടെ മൃതദേഹം ഞാൻ നേരിട്ട് വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും”. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇസ്രയേലിൽ ജോലി ചെയ്യുകയായിരുന്ന സൗമ്യ പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് സ്വദേശിനിയാണ്.
Discussion about this post