ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം നേരിയ തോതിൽ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3890 പേർ വൈറസ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,43,72,907 ആണ്. ആകെ മരണസംഖ്യ 2,66,207. 24 മണിക്കൂറിനിടെ 31,000 പേര്‍ കൊവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,779 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 373 പേര്‍ മരിച്ചു. 39,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 714 പേരാണ് ഒരു ദിവസത്തിനുള്ളില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ 311 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,694 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 93 പേര്‍ മരിച്ചു.
ഡൽഹിയിലും ഉത്തർപ്രദേശിലും കൊവിഡ് വ്യാപനം കുറയുകയാണ്. രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഡിസംബറോടെ വാക്സിൻ നൽകാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post