മുംബൈ: പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര (49) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം രോഗബാധിതനായത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ശ്വാസ തടസ്സം നേരിടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
റോഗ്, മര്‍ഡര്‍, ദൊബാര തുടങ്ങിയ ചിത്രങ്ങുടെ കഥാകൃത്തായിരുന്നു. ദൊബാരയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.
മുംബൈ നഗരം പശ്ചാത്തലമാക്കി സുരേഷ് നായര്‍, ഗൗതമി നായര്‍, ഗൗരി നമ്പ്യര്‍ എന്നിവരെ കഥാപാത്രങ്ങളാക്കി വസുധ എന്ന മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
Discussion about this post