താമസിയാതെ തങ്ങള്‍ ഭൂരിപക്ഷമാകുമെന്ന് മുസ്ലിങ്ങളായ രക്ഷിതാക്കള്‍
യുഎസിലെ ജഴ്സി സിറ്റിയില്‍ പെരുന്നാള്‍ ദിനത്തില്‍ അവധി നല്‍കേണ്ടതില്ലെന്ന് ന്യു ജഴ്സി സിറ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം. മുസ്ലിങ്ങള്‍ക്ക് ഏറെ പ്രധാനമായ ഈദ് അല്‍ അദയ്ക്ക് അവധി നല്‍കാത്തതിനെതിരെ മുസ്ലിങ്ങളായ രക്ഷാകര്ത്താക്കള് രംഗത്തെത്തി.
സെപ്തംബര്‍ 24നാണ് ഇവിടെ സ്ക്കൂള് അടക്കണമെന്ന് ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് വിവേചനമാണെന്ന വാദവുമായി ജൂതമതവിശ്വാസികളായ അംഗങ്ങള്‍ രംഗത്തെത്തി. റോഷ് ഹഷന്ത്, യോം കിപ്പൂര്‍ എന്നി അവധി ദിനങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാകുമെന്നായിരുന്നു ഇവരുടെ വാദം. തുടര്‍ന്ന് ബോര്‍ഡ് യോഗത്തില്‍ നാല് മണിക്കൂറോളം വിഷയത്തില്‍ ചര്‍ച്ച നടന്നുവെന്നും, പെരുന്നാള്‍ അവധി വേണമെന്ന് വാദിച്ചവര്‍ കുപിതരായ യോഗഹാളില്‍ നിന്ന് ഇറങ്ങി പോയെന്നും വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോര്‍ഡിന്റെ നടപടിയില്‍ നിരാശയുണ്ടെന്നും, താമസിയാതെ തങ്ങള്‍ ഭൂരിപക്ഷമാകുമെന്നും ചില രക്ഷിതാക്കള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ മുസ്ലിം വിഭാഗം വളരെ വേഗത്തില്‍ വളരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post