ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റി വെച്ചു. മേയ് 23-ന് നടത്താനിരുന്ന ഫാർമസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് തസ്തികകളിലെ പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷയുടെ ഹാൾടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനായി നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാകും ഈ തസ്തികകളിലെ അന്തിമ ഫലപ്രഖ്യാപനം.
അതേസമയം എസ്.ബി.ഐ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്നുവരെയാണ്. 5,000-ത്തോളം ഒഴിവുകളുള്ള തസ്തികയിലേക്ക് 20-നും 28നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.
Discussion about this post