ശ്രീനഗർ: കുപ്വാരയിൽ നിന്നും ആയുധങ്ങളുമായി രണ്ട് ഭീകരർ പിടിയിലായി. ആറ് ഗ്രനേഡുകൾ ഇവരിൽ നിന്നും കണ്ടെടുത്തു. പ്രദേശത്ത് ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.
കുപ്വാരയിലെ മാർക്കറ്റ് ടൗണിൽ തിരച്ചിൽ നടത്തുകയായിരുന്ന സൈനിക സംഘത്തിന് മുന്നിൽ അകപ്പെട്ട ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സൈനിക സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഖവാർപാര താംഗ്ധർ സ്വദേശികളായ ജഹാംഗീർ അഹമ്മദ് ഹാജം, അബ്ദുൾ ഹമീദ് ഹാജം എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടകവസ്തു നിയമ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post