Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് സർ വിവാഹവേദി, 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി വേണം‘; പൊലീസിന് മുന്നിൽ യുവാവിന്റെ അപേക്ഷ

by Brave India Desk
May 20, 2021, 04:29 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: 500 പേരെ പങ്കെടുപ്പിച്ച പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിന് അത്രയും പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് കാട്ടി പൊലീസിന് അപേക്ഷ നൽകി യുവാവ്. തിരുവനന്തപുരം സ്വദേശി സജിത്താണ് പൊലീസിന് അപേക്ഷ നൽകിയിരിക്കുന്നത്. വിവാഹത്തിന് 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനായി ചിറയിന്‍ കീഴ് എസ്‌ഐയോടാണ് സജിത്ത് അനുമതി തേടിയിരിക്കുന്നത്.

എല്ലാ കൊവിഡ് പ്രോട്ടോകോളുകളും പാലിക്കുമെന്നും സാമൂഹിക അകലം പാലിച്ച്‌ ഇരിക്കാന്‍ പറ്റിയ വലിയ പന്തല്‍ ആണെന്നും അപേക്ഷയില്‍ പറയുന്നു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തേക്കാള്‍ വലിപ്പമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹ വേദി. ജൂണ്‍ 15 ന് നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പോലിസിന് കൈമാറിയ അപേക്ഷയിലുണ്ട്.

Stories you may like

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ സാധാരണ ജനങ്ങൾക്കുമുണ്ടെന്നും യുവാവ് പറയുന്നു. അതേസമയം ഈ അപേക്ഷയിൽ എന്തു തീരുമാനമെടുക്കുമെന്ന ആശങ്കയിലാണ് പോലിസ്. ഉന്നത പോലിസ് അധികൃതരുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് എസ് ഐയുടെ നിലപാട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച്‌ നടത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സത്യപ്രതിജ്ഞാചടങ്ങിന് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. എല്ലാ എംഎല്‍എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

മന്ത്രിമാരുടെ കുടുംബാംഗങ്ങളല്ലാതെ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും കോടതി പറഞ്ഞിരുന്നു. പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ദുരിതാശ്വാസ നിധിയിലേയ്ക്കും മറ്റും സംഭാവന നല്‍കിയവരെയും പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം എന്നും കോടതി നിർദ്ദേശിച്ചിരുന്നു.

Tags: WEDDINGCovid 19 KeralaSarkara Temple
Share26TweetSendShare

Latest stories from this section

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

Discussion about this post

Latest News

‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്

‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്

ദിവസവും 10 ലിറ്റർ പാൽ കുടിക്കുന്ന ധോണി, കളിമുറ്റത്തെ ആ വലിയ കെട്ടുകഥയ്ക്ക് പിന്നിലെ യഥാർത്ഥ സത്യം ഇതാണ്; സോഷ്യൽ മീഡിയ മിത്തുകൾക്ക് പിന്നിൽ

ദിവസവും 10 ലിറ്റർ പാൽ കുടിക്കുന്ന ധോണി, കളിമുറ്റത്തെ ആ വലിയ കെട്ടുകഥയ്ക്ക് പിന്നിലെ യഥാർത്ഥ സത്യം ഇതാണ്; സോഷ്യൽ മീഡിയ മിത്തുകൾക്ക് പിന്നിൽ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ജേഴ്‌സിയിൽ നമ്പറില്ല; ക്രീസിൽ പാട്ടുപാടി ബൗളർമാരുടെ നെഞ്ചുതകർത്തു; വീരുവിന്റെ ആ വെടിക്കെട്ട് ബാറ്റിങ്ങിനുള്ള രഹസ്യം ഇതാണ്

ജേഴ്‌സിയിൽ നമ്പറില്ല; ക്രീസിൽ പാട്ടുപാടി ബൗളർമാരുടെ നെഞ്ചുതകർത്തു; വീരുവിന്റെ ആ വെടിക്കെട്ട് ബാറ്റിങ്ങിനുള്ള രഹസ്യം ഇതാണ്

40,000 ഗ്രാമീണരെ കോടീശ്വരന്മാരാക്കിയ ആ ‘വിദേശി’Fabindia-യുടെ കഥ

40,000 ഗ്രാമീണരെ കോടീശ്വരന്മാരാക്കിയ ആ ‘വിദേശി’Fabindia-യുടെ കഥ

ശരദ് പവാറിന്റെ എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന് സൂചന ; രാഷ്ട്രീയ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം

ശരദ് പവാറിന്റെ എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന് സൂചന ; രാഷ്ട്രീയ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം

ഞങ്ങളാണ് ഒറിജിനൽ, അംഗീകരിക്കണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം

ഞങ്ങളാണ് ഒറിജിനൽ, അംഗീകരിക്കണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies