Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

താരവിസ്മയത്തിനിന്ന് ജന്മനാൾ; 61 ന്റെ നിറവിൽ മോഹൻലാൽ ; അഭിനയ ചക്രവർത്തിക്ക് ആശംസകളർപ്പിച്ച് മലയാളക്കര

by Brave India Desk
May 21, 2021, 08:23 am IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

അഭിനയ ചക്രവർത്തി മോഹന്‍ലാൽ ഇന്ന് 61ാം ജന്മദിനം ആഘോഷിക്കുന്നു. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്.

മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ‘ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. ‘ലൂസിഫർ’ ആദ്യമായി 200 കോടി കളക്റ്റ് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും അടുത്തിടെ സ്വന്തമാക്കി

Stories you may like

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

മുന്നൂറിലേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരവിസ്മയത്തിന് ജനഹൃദയങ്ങളിലെന്നും ചെറുപ്പം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും, ദാസനും, ജോജിയും, സേതുമാധവനും, സുധിയും, മണ്ണാറത്തൊടി ജയകൃഷ്ണനും, കുഞ്ഞികുട്ടനും, പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും തന്റേതായ കൈമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭ.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ നരേന്ദ്രൻ എന്ന വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അഭിനയ മികവിന്റെ പര്യായമാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്, ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. 1980 ൽ വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം.

പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.

Tags: Actor MohanlalMohanlal Birthday
Share7
Tweet
Send
Share

Latest stories from this section

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

Latest News

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

അന്ന് അനുകൂല നിലപാടെടുത്തവർക്ക് വൻ പദവികൾ നൽകി; ഇന്ന് ഇരട്ടത്താപ്പ്’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പിയൂഷ് ഗോയൽ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies