മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പവൂര്‍. ജീത്തു ജോസഫ് സംവിധായകനാകുന്ന ചിത്രം ദൃശ്യം 3 അല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.
ദൃശ്യം 2 സിനിമ ഒരുക്കുന്ന സമയത്ത് ജീത്തു ജോസഫ് വേറെയൊരു കഥ കൂടി സംസാരിച്ചിരുന്നു. ആദ്യം ദൃശ്യം 2 ചെയ്യാമെന്ന് പറഞ്ഞ് ചെയ്തു. അതിന് ശേഷം ജീത്തുവുമായി വീണ്ടും ചര്‍ച്ചയിലാണ്. അന്ന് സംസാരിച്ച ചിത്രത്തിന്റെ പണിപ്പുരയിലാണ് എന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം, ദൃശ്യം 2 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ദൃശ്യം 2 പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. ജീത്തു ജോസഫ് കഥ പറഞ്ഞതായും നിര്‍മ്മാതാവ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ചെന്നൈയില്‍ വച്ച് പിറന്നാള്‍ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
Discussion about this post