ദോഹ: കോവിഡ് രണ്ടാം തരംഗം നേരിടുന്ന ഇന്ത്യയ്ക്ക് വീണ്ടും ഓക്സിജന്‍ എത്തിച്ച് ഖത്തര്‍. 40 മെട്രിക് ടണ്‍ ഓക്സിജനാണ് ഖത്തറില്‍ നിന്ന് അയച്ചത്.
ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തര്‍കാഷ് കപ്പലിലാണ് രണ്ട് ക്രയോജനിക് ടാങ്കറുകളില്‍ നിറച്ച ഓക്സിജന്‍ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കപ്പല്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇതോടെ ആകെ 160 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്.
ഇന്ത്യയ്ക്കായി ഓക്സിജന്‍ എത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരത്തെ ഉത്തരവിട്ടിരുന്നു.
Discussion about this post