കുവൈറ്റ് : ഈദ് ദിനത്തിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുവൈറ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സിറിയൻ സ്വദേശിയായ കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പീഡനത്തിനുശേഷം ഇയാൾ കുട്ടിയെ റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു.
ഈദ് ദിനത്തിൽ കുട്ടി അവശനിലയിൽ റോഡിൽ കിടക്കുന്നത് കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. കുവൈറ്റ് പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കുവൈറ്റ് പോലീസ് പുറത്തുവിട്ടിട്ടില്ല. സ്വദേശി പൗരനാണ് പ്രതിയെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അസിമ ഗവർണറേറ്റിലെ ഒരു തെരുവിന് സമീപമാണ് ഇയാൾ കുട്ടിയെ ഉപേക്ഷിച്ചത്. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.













Discussion about this post