അബുദാബി : യുഎഇയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മരണസംഖ്യ അഞ്ച് ആയി. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും ചാടിയവർ ഉൾപ്പെടെയാണ് 5 പേർ മരിച്ചത്. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തിൽ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തം ഉണ്ടായപ്പോൾ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയവരെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയോടെ മരണസംഖ്യ അഞ്ചായതായി അധികൃതർ അറിയിച്ചു.
താമസിക്കുന്ന കെട്ടിടത്തിലെ തീപിടുത്തത്തെ തുടർന്ന് ഹൃദയാഘാതം സംഭവിച്ച ഒരു പാകിസ്താൻ സ്വദേശിയും മരിച്ചു. ബഹുനില കെട്ടിടത്തിന്‍റെ 44-ാം നിലയിലാണ് തീ പടര്‍ന്നു പിടിച്ചത്. കനത്ത പുകയെ തുടർന്ന് ശ്വാസതടസ്സം ഉണ്ടായും ഒരാൾ മരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റവരെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post