Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

തോക്ക് കൈകൊണ്ട് തൊടാത്ത അധോലോക നായകൻ ; ചുമട്ടു തൊഴിലാളി ഹാജി മസ്താനായ കഥ

by Brave India Desk
May 21, 2021, 11:00 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

ആരാണ് ഹാജി മസ്താൻ ? ഒരിക്കലും തോക്ക് കൈ കൊണ്ട് തൊടാത്ത , ഒരിക്കൽ പോലും ആരെയും വെടിവെച്ചു കൊന്നിട്ടില്ലാത്ത ബോംബെയിലെ അറിയപ്പെടുന്ന ഡോൺ ഹാജി മസ്താൻ .ചുമട്ട് തൊഴിലാളിയില്‍ നിന്ന് അധോലോക നായകനിലേക്ക് എത്തിയ മുംബൈയിലെ ആദ്യ അധോലോക നായകനാണ് ഹാജി മസ്താന്‍.

1926 മാർച്ച് ഒന്നിന് തമിഴ്‌നാട്ടിലെ കടലൂരിലായിരുന്നു മസ്താന്റെ ജനനം. എട്ടാമത്തെ വയസ്സിൽ ബോംബെയിൽ അച്ഛന്റെ കൂടെ ജോലി ചെയ്യാനായി വന്നതാണ് . 1944 -ൽ, തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഹാജി ബോംബെ ഡോക്കിൽ ചുമട്ടുതൊഴിലാളിയായി . ഡോക്കിലെ കസ്റ്റംസ് ഓഫീസർമാരുമായും സ്ഥിരം വന്നുപോവുന്ന യാത്രക്കാരുമായും ഒക്കെ പെട്ടെന്ന് ബന്ധങ്ങൾ സ്ഥാപിച്ചു മസ്താൻ.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

അന്ന് ഡോക്കിൽ വെച്ച് പരിചയപ്പെട്ട ഗാലി എന്ന അറബ് ഷേക്കിന്  സ്വർണ്ണം ഡ്യൂട്ടി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന് നൽകുന്നത് ഹാജി മസ്താനായിരുന്നു. ഓരോ കടത്തിനും ഷേക്ക് മസ്താന് പത്തു ശതമാനം കമ്മീഷൻ കൊടുത്തിരുന്നു .അതിനിടയിലാണ് ഷേക്കിനെ മുംബൈ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ഷേക്ക് അകത്തായതിന്റെ പിറ്റേന്ന് ഡോക്കിൽ ഷേക്കിന്റെ പേരിൽ ഒരു പെട്ടി വന്നു. മസ്താൻ ആ പെട്ടി പുറത്തുകടത്തി. തുറന്നു പോലും നോക്കാൻ മിനക്കെടാതെ തന്റെ ചേരിയിലെ വീട്ടിനുളിൽ ഒരിടത്ത് പൂഴ്ത്തിവെച്ചു. മൂന്നു വർഷം കഴിഞ്ഞ് പുറത്തിറങ്ങിയ ഷേക്കിനു മസ്താൻ ആ പെട്ടി തിരിച്ച് ഭദ്രമായി ഏൽപ്പിച്ചു.

പെട്ടിതുറന്ന് ബിസ്കറ്റ് എണ്ണി നോക്കിയ ഷേക്ക് ഒന്ന് ഞെട്ടി.. ഒരൊറ്റ എണ്ണം പോലും കുറവില്ല.. “ലോകത്ത് ഇങ്ങനെയും സത്യസന്ധന്മാരായ കള്ളക്കടത്തുകാരുണ്ടോ..?എന്നും ഷേക്ക് ചിന്തിച്ചു . എന്ത് കൊണ്ടാണ് ഒരു സ്വർണ്ണ ബിസ്ക്കറ്റ് പോലും എടുക്കാതിരുന്നതെന്ന് ചോദിച്ച ഷേക്കിനോട് മസ്താൻ പറഞ്ഞ മറുപടി ഇതായിരുന്നു ‘ എല്ലാവരുടെ കണ്ണിലും പൊടിയിടാം… ദൈവത്തിന്റെ കണ്ണിൽ നിന്നും ഒന്നും മറച്ചു പിടിക്കാൻ പറ്റില്ല.. രക്ഷപ്പെടാനും..”

ഈ സംഭവത്തിനു പിന്നാലെ ഷേർഖാൻ എന്ന ഗുണ്ടയെ കൂടി ഒതുക്കിയതോടെ ഒരൊറ്റ ദിവസം കൊണ്ട് ഡോക്കിലെ ചുമട്ടുതൊഴിലാളികളുടെ അനിഷേധ്യ നേതാവായി മാറി മസ്താൻ. പിന്നീടങ്ങോട്ട് മസ്താന്റെ ദിനങ്ങളായിരുന്നു . മുംബൈയുടെ മണ്ണിൽ ഹാജി മസ്താൻ എന്നത് പകരം വയ്ക്കാനില്ലാത്ത പേരായി മാറി .

മ​സ്താ​ന്‍റെ രീ​തി​ക​ൾ വേ​റി​ട്ട​താ​യി​രു​ന്നു. ഒ​രു ആ​ക്ര​മ​ണ​ത്തി​ലും നേ​രി​ട്ടു പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. നേ​രി​ട്ടു വെ​ടി​വ​ച്ചി​ട്ടി​ല്ല, കൊ​ന്നി​ട്ടി​ല്ല. മസ്താനെതിരെ കു​റ്റ​വും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല.ആ​രെ​യും പി​ണ​ക്കാ​തെ​യും ഒ​പ്പം നി​ർ​ത്തി​യും ന​യ​ത്തി​ൽ മ​സ്താ​ൻ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി.

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ പ​ണം മു​ട​ക്കി. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ഇ​ല​ക്‌​ട്രോ​ണി​ക്സ് ഷോ​പ്പു​ക​ൾ ന​ട​ത്തി. ഹാ​ജി മ​സ്താ​ൻ എ​തി​രാ​ളി​ക​ളെ നേ​രി​ട്ട​തു ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ആ​യി​രു​ന്നി​ല്ല.മ​റി​ച്ച് സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും ര​മ്യ​ത​യു​ടെ​യും ഭാ​ഷ​യി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​സ്താ​ൻ മ​റ്റു അ​ധോ​ലോ​ക നാ​യ​ക​ൻ​മാ​രി​ൽ​നി​ന്നു വേ​റി​ട്ടു നി​ൽ​ക്കു​ന്നു.

ഒ​ന്നും ര​ണ്ടും വ​ർ​ഷ​മ​ല്ല, ര​ണ്ടു പ​തി​റ്റാ​ണ്ട് ബോം​ബെ​യി​ലെ അ​ധോ​ലോ​ക ത​ല​വ​നാ​യി മ​സ്താ​ൻ വാ​ണു. 1960 മു​ത​ൽ 1980 ക​ളു​ടെ ആ​രം​ഭം വ​രെ​യാ​യി​രു​ന്നു മ​സ്താ​ന്‍റെ പ്ര​താ​പ​കാ​ലം.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ത്താ​ൻ സം​ഘ​ത്തി​ന്‍റെ നേ​താ​വ് ക​രീം ലാ​ല, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ത​ന്നെ​യു​ള്ള വ​ര​ദ​രാ​ജ​ൻ മു​ത​ലി​യാ​ർ എ​ന്നി​വ​രൊ​ക്കെ​യാ​യി​രു​ന്നു മ​സ്താ​നോ​ടൊ​പ്പം മും​ബൈ​യി​ൽ അ​ക്കാ​ല​ത്ത് അ​ധോ​ലോ​കം വാ​ണ മ​റ്റു​ള്ള​വ​ർ.എൺപതുകളിൽ മസ്താന്റെ സ്വാധീനത്തിന് കാര്യമായ ഇടിവ് സംഭവിച്ചു. എന്നിട്ടും, അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല.

മസ്താന് ബോംബെയിൽ വലിയൊരു ബംഗ്ളാവുണ്ടത്രേ.. 365 -വാതിലുള്ള ഒരു ബംഗ്ളാവ്. ഓരോ വാതിലിന് മുന്നിലും ഒരു വെള്ള മെഴ്സിഡസ് ബെൻസ് കാത്തു കിടക്കും. മസ്താൻ ഏത് ദിവസം ഏതുവാതിലിലൂടെ പുറത്തുവരും എന്ന് പ്രവചിക്കാനാവില്ല. വന്നാലുടൻ മസ്താനെയും കൊണ്ട് ബെൻസ് നൂറ് നൂറ്റിപ്പത്തിൽ പറന്നു നടന്ന് കള്ളക്കടത്തു നടത്തും ദിവസം മുഴുവൻ. ആവശ്യത്തിനുള്ള കാശ് സമ്പാദിച്ചുകഴിഞ്ഞാൽ മസ്താൻ അന്നത്തേക്കുള്ള കടത്ത് നിർത്തും. എന്നിട്ട് തിരിച്ച് വീട്ടിലെത്തും. ആ കാർ പിന്നെ ഉപയോഗിക്കില്ല. അത് വിറ്റുകിട്ടുന്ന പണം പാവങ്ങൾക്ക് വീതിച്ചുകൊടുക്കും. അങ്ങനെ പോവുന്നു ഹാജി മസ്താനെക്കുറിച്ചുള്ള വീരഗാഥകൾ.

മധുബാലയോട് അടക്കാനാവാത്ത ആരാധനയായിരുന്നു മസ്താന്. ആ വിവരം മധുബാലയെ അറിയിക്കാനാവും മുമ്പ് അവർ അകാലചരമമടഞ്ഞു. ഒരു വിവാഹം കഴിച്ച് അതിൽ കുട്ടികളൊക്കെ ഉണ്ടായെങ്കിലും മസ്താന്റെ മനസ്സിൽ നിന്നും മധുബാല മാഞ്ഞുപോയിരുന്നില്ല . മയക്കുമരുന്നിനും കൊട്ടേഷൻ കൂലിത്തല്ലിനും മറ്റും മസ്താൻ എതിരായിരുന്നു.1975 -ൽ അക്കാലത്ത് ആദ്യമായി ഇന്ദിരാ ഗാന്ധി മസ്താനെ മിസാ നിയമം ചുമത്തി അറസ്റ്റു ചെയ്തു.

ദീവാര്‍ എന്ന ബച്ചന്‍ സിനിമ ഹാജി മസ്താനെ കുറിച്ചായിരുന്നു. തന്റെ റോള്‍ ഭംഗിയാക്കാന്‍ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ മനസ്സിലാക്കാനും ബച്ചന്‍ മസ്താന്റെ അടുത്തെത്തിയിരുന്നതായി പറയപ്പെടുന്നു. ബോളിവുഡിലെ പല പടങ്ങള്‍ക്കും മസ്താന്‍ പണം മുടക്കി. ദിലീപ്കുമാര്‍, രാജ് കപൂര്‍, ധര്‍മേന്ദ്ര, ഫിറോസ് ഖാന്‍, സഞ്ജീവ് കുമാര്‍ തുടങ്ങിയ അക്കാലത്തെ പ്രമുഖ നടന്മാരുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയക്കാരുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ബോംബെയില്‍ വരുമ്പോള്‍ സഞ്ജയ് ഗാന്്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

ദളിത് നേതാവ് ജോഗേന്ദ്ര കവാഡെയുടെ കൂടെ ദളിത് മുസ്ലീം സുരക്ഷാ മഹാസംഘ് എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചു. 1994 മെയ് ഒമ്പതിന് ഹാജി എന്നും സുല്‍ത്താന്‍ എന്നും ആളുകള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന മസ്താന്‍ അന്തരിച്ചു.

Tags: Underworldഹാജി മസ്താൻമുംബൈ അധോലോകംകരിം ലാലവരദരാജ മുതലിയാർHaji MastanMumbai Don
Share3
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies