ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിന് ഏഴാം ശമ്പള കമ്മിഷന് ശുപാര്‍ശ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 30% വരെയോ അതിലധികമോ ആയിരിക്കും വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്യുന്നത്. അതേ സമയം മോശം പെര്‍ഫോമന്‍സ് നടത്തുന്നവരെ 30 വര്‍ഷത്തെ സേവനമോ 55ാം വയസ്സിലോ കണക്കിലെടുത്ത് സ്വയം വിരമിക്കല്‍ നല്‍കാനും കമ്മിഷന് ശിപാര്‍ശ ചെയ്യുന്നു.
വീട്ടുവാടക അലവന്‍സ് 10% മുതല്‍ 30% വരെ വര്‍ധിക്കും. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെ ഇന്‍ക്രിമെന്റ് ലഭിക്കും. 2016 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതായിരിക്കും ശിപാര്‍ശകള്‍. ധനമന്ത്രാലയവുമായി പഴ്സണ്‍ മന്ത്രാലയം നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും ശിപാര്‍ശ അന്തിമമായി അംഗീകരിക്കുക. 2014ല്‍ യു.പി.എ സര്‍ക്കാരാണ് ജസ്റ്റീസ് എ.കെ മാഥൂര്‍ അധ്യക്ഷനായ ശമ്പള കമ്മിഷനെ നിയമിച്ചത്. മുന്‍ ഐ.എ.എസ് ഓഫീസര്‍ വിവേക് റേ, സാമ്പത്തിക വിദഗ്ധന്‍ രധിന്‍ റോയ്, കമ്മിഷന് സെക്രട്ടറി മീണ അഗര്‍വാള്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍.
പത്തു വര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണ ശിപാര്‍ശകള്‍ക്കായി കമ്മിഷനെ നിയമിക്കുന്നത്. ആറാം ശമ്പള കമ്മിഷന് ശിപാര്‍ശകള്‍ 2006 ജനുവരി ഒന്നു മുതല്‍ നടപ്പാക്കിയിരുന്നു.
Discussion about this post