ബീജിംഗ്: മ്യാന്മർ അതിർത്തിയോട് ചേർന്ന ചൈനീസ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഭൂചലനത്തിലും തുടർചലനങ്ങളിലുമായി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. യുനാൻ പ്രവിശ്യയിൽ നിന്നും 600 മൈൽ അകലെയായിരുന്നു രണ്ടാമത്തെ ഭൂചലനം. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന് 453 പ്രകമ്പനങ്ങൾ ഉണ്ടായതായി പീപ്പിൾസ് ഡെയ്ലി പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഭൂചലനമുണ്ടായ മേഖലകളിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തബാധിതർക്കായി താത്കാലിക പാർപ്പിടങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. 2008ൽ യുനാൻ പ്രവിശ്യക്ക് സമീപത്ത് ഉണ്ടായ ഭൂചലനത്തിൽ ഏകദേശം 90,000 പേർ മരിച്ചിരുന്നു.
Discussion about this post