ഇടത് എംഎൽഎ പി വി അൻവറിനെ ട്രോളി മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബ്. ”ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്.” അബ്ദു റബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
“മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല”എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമർശം സൂചിപ്പിച്ച് ഈ പേജിൽ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയിൽ പെടുത്തിയിരുന്നു.തെറ്റ് വന്നതിൽ ഖേദിക്കുന്നു.ഒർജ്ജിനൽ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു.. എന്ന പി വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബിസിനസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിൽ ആയിരുന്ന അന്‍വര്‍ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കേരളത്തില്‍ തിരിച്ചെത്തിയത്. നേരത്തെ അന്‍വറിന്റെ അസാന്നിധ്യം നിലമ്പൂരിൽ കോൺഗ്രസ് അടക്കം നേരത്തെ വലിയ ചര്‍ച്ചയാക്കിയിരുന്നു. എംഎൽഎയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇക്കാര്യം ചര്‍ച്ചയായി. ഇതോടെ താൻ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കൻ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.
പി കെ അബ്ദുറബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന്
അപേക്ഷയുണ്ട്.
ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു
കരുതലാണ്.
https://www.facebook.com/PK.Abdu.Rabb/posts/4561095957237024?__cft__[0]=AZVdHd6wxuvA-7UoqT9MuXgRe4v38gXF3wvgDujgUrjqBCVPxGtdopBvrKicpbpnO8UGEixbWEhybIMqoGcTV0H7i039BF31c_DYok5ll6KfdpR0ffuCr8VVHOlG1KNVemx8nGaKjGdt5cwuyCZ9A_PO&__tn__=%2CO%2CP-R
Discussion about this post