പാലക്കാട്: കൊവിഡിനെ നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ സഹായം. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഏഴ് കണ്ടയ്നറുകളിലായി 128.66 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍.എം.ഒ) വഹിച്ചുകൊണ്ട് റൂര്‍ക്കേലയില്‍ നിന്നുള്ള കേരളത്തിനായുള്ള രണ്ടാമത്തെ ഓക്സിജന്‍ എക്സ്പ്രസ് ശനിയാഴ്ച കൊച്ചിയിലെ വല്ലാര്‍പടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തി.
ഇതോടെ കേരളത്തിനായി ഓക്സിജന്‍ എക്സ്പ്രസ് വഴി വിതരണം ചെയ്ത മൊത്തം ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ 246.56 മെട്രിക് ടണ്ണില്‍ എത്തി.
ഒഡീഷയിലെ കലിംഗനഗറിലെ ടാറ്റാ സ്റ്റീല്‍ സൈഡിംഗില്‍ നിന്ന് ആറ് ഓക്സിജന്‍ കണ്ടെയ്നറുകള്‍ (117.9 മെട്രിക് ടണ്‍) വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ഓക്സിജന്‍ എക്സ്പ്രസ് കഴിഞ്ഞ 16ന് കൊച്ചിയിലെ വല്ലാര്‍പടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തിയിരുന്നു. ആകെ 16 ഓക്സിജന്‍ എക്സ്പ്രസ് വഴി ദക്ഷിണ റെയില്‍വേ തമിഴ്നാട്, കേരളം സംസ്ഥാനങ്ങള്‍ക്കായി 1000 മെട്രിക് ടണ്‍ എല്‍.എം.ഒ ലഭ്യമാക്കിയിട്ടുണ്ട്.
Discussion about this post