കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം നാണംകെട്ട് മടങ്ങി. ഏഷ്യാനെറ്റ് ബഹിഷ്കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് സംഘത്തിന് മടങ്ങേണ്ടി വന്നത്. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫിസിലെ വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.
ഏഷ്യാനെറ്റിന്റെ രാജ്യവിരുദ്ധ നയത്തിനെതിരെ ബിജെപി ബഹിഷ്കരണം ഏർപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരത്തെ തന്നെ വാര്‍ത്താ സമ്മേളനം നടത്തുന്ന ഹാളില്‍ എത്തിയിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പാർട്ടി തീരുമാനം അറിയിച്ച് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് സംഘത്തിന് നാണംകെട്ട് മടങ്ങേണ്ടി വന്നിരുന്നു.
Discussion about this post