കോഴിക്കോട്: ദേശീയ ഗെയിംസിലെ പുരുഷ വിഭാഗം ഫുട്ബോളില്‍ തമിഴ്നാടിനെതിരെ കേരളത്തിന് നാടകീയ ജയം. ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലാണ് കേരളം വിജയം കണ്ടത്. ആദ്യ മത്സരത്തില്‍ തന്നെ മഹാരാഷ്ട്രയെ കേരളം പരാജയപ്പെടുത്തിയിരുന്നു.
രണ്ടു കളിയിലും ജയിച്ച കേരളം ഇതോടെ പൂള് എയില്‍ ഒന്നാമതായി. ഫെബ്രവരി അഞ്ചിന് ഗോവയ്ക്കെതിരെയാണ് ലീഗ് റൗണ്ടില്‍ കേരളത്തിന്റെ അവസാന മത്സരം.
അതേസമയം തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരള വനിതകളും സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നിഷിലയാണ് കേരളത്തെ മുന്നിലെത്തിച്ചത്. 44ാം മിനിറ്റില്‍ നിഷില തന്നെ ലീഡുയര്‍ത്തി. 69ാം മിനിറ്റില്‍ എ.വി. അശ്വതി പട്ടിക തികച്ചു. പൂളിലെ ആദ്യ മത്സരത്തില്‍ കേരളം പശ്ചിമ ബംഗാളിനെ തോല്പിച്ചിരുന്നു
Discussion about this post