ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,34,25,467 പേർ രോഗമുക്തി നേടി.
ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിനിടെ 3,55,102 പേർ രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,05,399 ആയി. 24 മണിക്കൂറിനിടെ 3,741 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 2,99,266 ആയി.
രാജ്യത്ത് ആകെ 19,50,04,184 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കാണുന്നതിന്റെ സൂചനയാണ് ഈ കണക്കുകളെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post