ഡൽഹി: കൊവിഡിനൊപ്പം ഭീതി പടർത്തി രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും പടരുകയാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. ബ്ലാക്ക് ഫംഗസ് ബാധയുടെ വിവിധ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് എയിംസിലെ ഡോക്ടർമാർ.
വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക് തന്നെ ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. തുടര്‍ച്ചയായി ഒരേ മാസ്‌ക് രണ്ടോ മൂന്നോ ആഴ്ച ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് ബാധയിലേക്ക് നയിച്ചേക്കാമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്‌സിജന്‍ നല്‍കുന്നതും രോഗബാധയ്ക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധാഭിപ്രായം.
പ്രമേഹരോഗികളിലാണ് പൊതുവിൽ ബ്ലാക്ക് ഫംഗസ് ബാധ ഗുരുതരമാകാറുള്ളത്. സ്റ്റിറോയിഡുകളുടെ അമിതോപയോഗവും രോഗബാധയ്ക്ക് കാരണമായി പറയാറുണ്ട്. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന് കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക തുടങ്ങിയവയാണ് ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളെന്ന് എയിംസിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫസർ ഡോ. പി ശരത് ചന്ദ്ര പറയുന്നു.
Discussion about this post